തൃശൂര്‍: വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനിടെ മൂന്ന് കരാര്‍ ജീവനക്കാര്‍ ഷോക്കേറ്റ് മരിക്കാനിടയായ സംഭവത്തില്‍ രണ്ട് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്തു.
സബ് എഞ്ചിനിയര്‍ റിജോ, ഓവര്‍സീയര്‍ ജോയ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ഈ മാസം 22നാണ് അപകടം നടന്നത്. ലൈനില്‍ അറ്റക്കുറ്റപ്പണി നടത്തുന്നതിനിടെ വൈദ്യുതി പ്രവഹിച്ചാണ് ജീവനക്കാര്‍ക്ക് ഷോക്കേറ്റത്. സംഭവത്തില്‍ കെ.എസ്.ഇ.ബിക്ക് വീഴ്ച വന്നതായി അസിസ്റ്റന്റ് ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: