ന്യൂദല്‍ഹി: കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയാണ് സര്‍ക്കാരിന്റെ നയമെന്നും അതിനുവേണ്ടി കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉല്പാദനക്ഷമത വര്‍ധിപ്പിക്കാനും കാലാവസ്ഥാ വ്യതിയാനം നേരിടാനും കര്‍ഷകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷിക രംഗം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ശാസ്ത്ര സാങ്കേതിക രംഗത്തെ സേവനങ്ങള്‍ ഉപയോഗിക്കാനും മോദി നിര്‍ദ്ദേശിച്ചു. ഹരിത, ധവള വിപ്ലവങ്ങള്‍ പോലെ മത്സ്യമേഖലയില്‍ നീലവിപ്ലവത്തിനും മോദി ആഹ്വാനം ചെയ്തു.
കാര്‍ഷിക സര്‍വകലാശാലകളില്‍ റേഡിയോ സ്റ്റേഷനുകള്‍ ആരംഭിക്കാനും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. ഓരോ തുള്ളിവെള്ളത്തിനും അധികം വിളവ് എന്നതായിരിക്കും രാജ്യത്തിന്റെ കാര്‍ഷിക നയം. രാജ്യത്തെയും ലോകത്തെയും ഊട്ടുന്നതിന് വേണ്ടി കര്‍ഷകരെ പ്രാപ്തരാക്കി എടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: