ഗ്ലാസ്ക്കോ: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ അഞ്ചാം ദിനം ഇന്ത്യയ്ക്ക് നിരാശ. കഴിഞ്ഞ ദിവസം അഞ്ചാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇന്ന് ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇന്നലെ അന്‍പത് മീറ്റര്‍ പിസ്റ്റള്‍ ഷൂട്ടിംഗില്‍ ജിത്തു റായി മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടിയത്. ഇന്ത്യയ്ക്കിപ്പോള്‍ ആകെ 26 മെഡലുകളായി. ഷൂട്ടിംഗില്‍ സ്വര്‍ണ പ്രതീക്ഷയായിരുന്ന ഗഗന് നാരംഗിന് ഇന്നലെ വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
കോമണ്‍വെല്‍ത്ത് ഗെയിംസിലെ വേഗക്കാരെ നിശ്ചയിച്ച 100 മീറ്റര്‍ ഓട്ടത്തില്‍ പുരുഷന്മാരുടെ വിഭാഗത്തില്‍ ജമൈക്കയുടെ കെമര്‍ ബെയ്ലി കോള്‍ സ്വര്‍ണം നേടി. ഉസൈന്‍ബോള്‍ട്ടിന്റെ അഭാവത്തില്‍ 10 സെക്കന്‍ഡിലാണ് കോള്‍ ഫിനിഷ് ചെയ്തത്. വനിതാ വിഭാഗത്തില്‍ നൈജീരിയയുടെ ബ്ളെസിംഗ് ഒകബെരെ സ്വര്‍ണം നേടി. ഈയിനത്തിലെ സ്വര്‍ണപ്രതീക്ഷയായ ജമൈക്കന്‍ താരം വെറോണിക്ക കാംപ്ബെല്ലിനെ തോല്‍പ്പിച്ചാണ് ബ്ലെസിംഗ് സ്വര്‍ണം നേടിയത്.
















