കൊച്ചി ബ്ലാക്ക് മെയിലിംഗ് കേസിലെ പ്രതി ജയചന്ദ്രന് എംഎല്‍എ ഹോസ്റ്റലില്‍ താമസിക്കാന്‍ മുറി നല്‍കിയെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്രപ്രസാദിനെതിരെയും പോലീസ് അന്വേഷണം നടത്തും. ശരത്ചന്ദ്രപ്രസാദിന് ജയചന്ദ്രനുമായി നേരിട്ടു ബന്ധമുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.
പ്രതിയായ ജയചന്ദ്രനെ തനിക്ക് അറിയില്ലെന്നും. മുറിയുടെ താക്കോല്‍ സുനില്‍ കൊട്ടാരക്കര എന്നയാള്‍ക്കാണ് നല്‍കിയത് എന്നായിരുന്നു ശരത്ചന്ദ്രപ്രസാദ് പറയുന്നത്. അതേ സമയം ഇതിനെതിരെ സുനില്‍ കൊട്ടാരക്കരയുടെ പിതാവ് രംഗത്തെത്തി. ശരത്ചന്ദ്രപ്രസാദിന്റെ അറിവോടെയാണ് ജയചന്ദ്രന് മുറി നല്‍കിയതെന്നാണ് സുനില്‍ കൊട്ടാരക്കരയുടെ പിതാവ് പറയുന്നത്.
എംഎല്‍എ ഹോസ്റ്റലിലെ നോര്‍ത്ത് ബ്ലോക്കിലെ നാല്പത്തിയേഴാം നമ്പര്‍ മുറിയിലാണ് ജയചന്ദ്രന് താമസിച്ചിരുന്നത്. ഇയാള്‍ ആഴ്ചകളോളം ഇവിടെ താമസിച്ചുവെന്നും തെളിഞ്ഞിട്ടുണ്ട്. ആലപ്പുഴ പറവൂര്‍ സ്വദേശിയായ ജയചന്ദ്രന് പാറശ്ശാലയില്‍ നിന്നാണ് പോലീസ് പിടിയിലായത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ വലയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: