ഗാസ: ഹമാസ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ഗാസയില്‍ ആക്രമണം തുടരുന്നു. പാലസ്തീനില്‍ നിന്നും ഹമാസിനെ ഉന്മൂലനം ചെയ്യുന്നതുവരെ വെടിനിര്‍ത്തില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.
ഗാസയിലെ സാധാരണക്കാരുടെ മരണത്തിനുത്തരവാദി ഹമാസാണെന്നാരോപിച്ച ഇസ്രായേല്‍ പ്രധാനമന്ത്രി,സൈന്യം ആക്രമണം അവസാനിപ്പിക്കാത്തത്, ഹമാസിനെ ഉന്മൂലനം ചെയ്ത് പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുവാനാണെന്നും ഒരു ചാനലിനനുവദിച്ച അഭിമുഖത്തില്‍ വെളിപ്പെടുത്തി. അമേരിക്കയുടെ മധ്യസ്ഥതയില്‍ പാരീസില്‍ നടക്കുന്ന സമാധാന ശ്രമങ്ങള്‍ക്ക് ഇതോടെ മങ്ങലേറ്റു. വെടിനിര്‍ത്തലിന് തയാറാവണമെന്ന് അമേരിക്ക ഇസ്രായേലിനോട് ആവര്‍ത്തിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഈദുല്‍ ഫിത്തറും, ഐക്യരാഷ്ട്ര സഭയുടെ അഭ്യര്‍ഥനയും മാനിച്ചാണു വെടിനിര്‍ത്തലെന്നു ഹമാസ് വ്യക്തമാക്കുന്നു. അതിനിടെ ഹമാസ് പൊതുജനങ്ങളെ മറയാക്കി ഒളിപ്പോരാട്ടം നടത്തുന്നതായി ഇസ്രായേല്‍ സൈന്യം ആരോപിച്ചു. ഗാസയിലെ ഒരു വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനടുത്തായി ഹമാസ് സ്ഫോടന വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത് കണ്ടെന്നും സൈന്യം വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: