പെരുമ്പാവൂര്‍: സംസ്ഥാന മന്ത്രിസഭാ പുന:സംഘടനയല്ല വേണ്ടതെന്നും മുഖ്യമന്ത്രി രാജിവയ്‌ക്കുകയാണ് ചെയ്യേണ്ടതെ ന്നും ദേശീയ ഹരിജന്‍ സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു. മന്ത്രിസഭാ പുനസംഘടനാകാര്യം കേരളത്തില്‍ കേള്‍ ക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഏതൊക്കയോ മന്ത്രിമാര്‍ ക ഴിവുകെട്ടവരായതിനാലാണ് പു നഃസംഘടന ആവശ്യമായി വരുന്നത്. എന്നാല്‍ കഴിവില്ലാത്തത് മുഖ്യമന്ത്രിക്കാണെന്നും ഹിരിജന്‍ കോണ്‍ഫറന്‍സ് കോ-ഓഡിനേറ്റര്‍ എം.കെ.കുഞ്ഞോ ല്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന മ ന്ത്രിസഭയിലെ കഴിവില്ലായ്‌മ വെളിപ്പെടുത്തുവാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇതിന് ബദലായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ദല്‍ഹിയ്‌ക്ക് പോകുന്നത് പതിവാണ്. ഈയാത്രക്കെല്ലാം ചെലവഴിക്കുന്നത് ആരുടെ പണമാണ്. സര്‍ക്കാരി ന്റെ പണമാണോ, കോണ്‍ഗ്രസി ന്റെ ഫണ്ടാണോയെന്ന് ഇത്തരം ദല്‍ഹിയാത്രക്കാര്‍ വ്യക്തമാക്കണം. കേരളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും കഴിവുകെട്ട മുഖ്യ ന്‍ ഉമ്മന്‍ചാണ്ടിയാണെന്നും അ ദ്ദേഹം കുറ്റപ്പെടുത്തി.
പട്ടംതാണുപിള്ള, പമ്പിള്ളിഗോവിന്ദമേനോന്‍, കെ.കരുണാകരന്‍ തുടങ്ങിയവര്‍ ഇരുന്ന ക സേരയില്‍ ഇരിക്കാന്‍ ഒരുയോഗ്യതയും ഉമ്മന്‍ചാണ്ടിക്കില്ലെ ന്നും ഇത് പലതവണ തെളിയിച്ചിട്ടുണ്ടെന്നും കുഞ്ഞോല്‍ മാഷ് പറഞ്ഞു.
മുതലാളിമാര്‍ക്കെല്ലാതെ സാധാരണക്കാര്‍ക്കും കൂലിവേലക്കാര്‍ക്കും ഈ ഭരണംകൊണ്ട് യാതൊരു പ്രയോജനവും ഇല്ല. മുഖ്യമന്ത്രിയുടെ കഴിവുകേട് മ റ്റുള്ള മന്ത്രിമാരും നേതാക്കളും ചൂഷണംചെയ്യുന്നുമുണ്ട്. ഭരണമെന്നാല്‍ നാടുചുറ്റലല്ല. കേരളത്തില്‍ ഭരണസ്തംഭനം വന്ന അ വസ്ഥയാണ് ഇപ്പോഴുള്ളത്. ഒ ന്നുകില്‍ മന്ത്രിസഭ പിരിച്ചുവിടണം, അല്ലെങ്കില്‍ ഉമ്മന്‍ചാണ്ടി യെമാറ്റി പുതിയ മുഖ്യമന്ത്രിയെ നിയമിയ്‌ക്കണം. ഇതിന് കോണ്‍ ഗ്രസ് നേതൃത്വം തയ്യാറാണം, എം.കെ.കുഞ്ഞോല്‍ ആവശ്യപ്പെട്ടു.
















