ആലപ്പുഴ: ആലപ്പുഴയില്‍ കാര്‍ കനാലിലേക്കു മറിഞ്ഞ് രണ്ടു പേര് മരിച്ചു. പത്തനംതിട്ട ഇലഞ്ഞൂര്‍ സ്വദേശി അരുണ്‍ എസ് ലാല്‍, ഓമല്ലൂര്‍ സ്വദേശി പാട്രിക് എന്നിവരാണു മരിച്ചത്. ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം. ആലപ്പുഴ – ചങ്ങനാശേരി റോഡില്‍ പണ്ടാരക്കുളത്തിന് സമീപമാണ് അപകടം നടന്നത്.
വാഹനത്തിലുണ്ടായിരുന്ന അരുണിന്റെ സഹോദരന് ആനന്ദ് എസ്. ലാല്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊച്ചിയില്‍ നിന്ന് പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന ഇവരുടെ കാര്‍ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടത്തില്‍പ്പെട്ടത്.
മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: