തിരുവനന്തപുരം: നിലവാരമില്ലാതെ തുറന്നുപ്രവര്‍ത്തിക്കുന്ന ടു സ്റ്റാര്‍ ബാറുകള്‍ പൂട്ടണമെന്നും ബാറുടമകളോട് വിവേചനം കാട്ടരുതെന്നും മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്.
ബാറുടമകളും വീട്ടമ്മമാരും മദ്യവിരുദ്ധ പ്രവര്‍ത്തകരും നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ജെ.ബി.കോശിയുടെ ഉത്തരവ്. ഭരണഘടന അനുവദിക്കുന്ന തുല്യതയുടെ ലംഘനമാണിതെന്ന് ഹര്‍ജിയില്‍ പറയുന്നു. വീട്ടമ്മമാരും വിവിധ മദ്യവിരുദ്ധ സംഘടനകളുമുള്‍പ്പടെ നല്കിയ അഞ്ച് ഹര്‍ജികളാണ് കമ്മീഷന് പരിഗണിച്ചത്.
നിലവില്‍ ലൈസന്‍സ് നല്കിയിരിക്കുന്നതില് വിവേചനമുണ്ടെന്നും മനുഷ്യാവകാശ കമ്മീഷന് ഉത്തരവില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരാണ് ഈ വിഷയത്തില്‍ വിവേചന പൂര്‍ണ്ണമായ തീരുമാനം എടുക്കേണ്ടതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. വിവേചനപരമല്ലാത്ത മദ്യനയം നിയമപരമായി ഉടന്‍ നടപ്പിലാക്കണമെന്നും കമ്മീഷന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: