ന്യൂദല്‍ഹി: ഭാരത ചരിത്രത്തില്‍ ഇതാദ്യമായി രാജ്യഭരണത്തില്‍ ജനങ്ങള്‍ക്കും പങ്കാളിത്തം നല്കാന് നരേന്ദ്ര മോദി സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിനായി കേന്ദ്രസര്‍ക്കാര്‍ ‘മൈ ഗവ്’ എന്ന വെബ്സൈറ്റ് ആരംഭിച്ചു. ഭരണപരവും നയപരവുമായ വിഷയങ്ങളിലുള്ള അഭിപ്രായം ആര്‍ക്കും ഈ വെബ്സൈറ്റില്‍ രേഖപ്പെടുത്താം. സര്‍ക്കാര്‍ പദ്ധതികളുടെ പുരോഗതിയും വീഴ്ചകളും ചൂണ്ടിക്കാട്ടാനും പുതിയ വെബ്സൈറ്റ് ഉപയോഗിക്കാം. പുതിയ ആശയങ്ങളും നിര്‍ദ്ദേശങ്ങളും ജനങ്ങള്‍ക്ക് ഈ സൈറ്റിലൂടെ സര്‍ക്കാരിന് സമര്‍പ്പിക്കാം. പുതിയ പദ്ധതികള്‍ ഉണ്ടെങ്കില്‍ അവയും സര്‍ക്കാരിന് കൈമാറാം. സര്‍ക്കാര്‍ പദ്ധതികളില്‍ വീഴ്ചയുണ്ടെങ്കില്‍ അവയുടെ ഫോട്ടോയെടുത്ത് സൈറ്റിലൂടെ സര്‍ക്കാരിന് നല്‍കാം.
ജനങ്ങളുടെ അഭിപ്രായങ്ങള്‍ ശേഖരിക്കുന്നതിന് പ്രത്യേകം ഉദ്യോഗസ്ഥരെ വെബ്സൈറ്റിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ ഓഫീസ് നിയോഗിച്ചിട്ടുണ്ട്. ംംം.ാ്യഴീ്.ിശര.ശി എന്ന വിലാസത്തില്‍ വെബ്സൈറ്റ് ഉപയോഗിക്കാം.
ജനങ്ങളും സര്‍ക്കാരും തമ്മിലുള്ള അന്തരം ഇല്ലാതാക്കുന്നതിനാണ് പുതിയ വെബ്സൈറ്റ് നിര്‍മ്മിച്ചതെന്ന് വെബ്സൈറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ജനാധിപത്യം ജനങ്ങളുടെ പങ്കാളിത്തമില്ലാതെ വിജയിക്കില്ലെന്നും തെരഞ്ഞെടുപ്പുകളില്‍ വോട്ടുചെയ്യുക എന്നതു മാത്രമല്ല ജനങ്ങള്‍ക്കുള്ള അവസരമെന്നും നരേന്ദ്രമോദി പറഞ്ഞു. മോദി സര്‍ക്കാര്‍ രണ്ടുമാസം പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയതാണ് പുതിയ വെബ്സൈറ്റ്.
രാഷ്ട്രത്തിന്റെ വികസനപ്രക്രിയയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ ജനങ്ങള്‍ക്ക് അതിയായ ആഗ്രഹമുണ്ടെന്ന് രണ്ടുമാസത്തെ ഭരണ അനുഭവം വ്യക്തമാക്കിയതായി മോദി പറഞ്ഞു. ജനങ്ങള്‍ അവരുടെ സമയവും ഊര്‍ജ്ജവും രാജ്യത്തിനായി മാറ്റിവെയ്ക്കാന്‍ തയ്യാറാണ്. അതിനെ സമര്‍ത്ഥമായി ഉപയോഗിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
ഗംഗാ ശുചീകരണം, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, മാലിന്യമുക്ത ഭാരതം, വൈദഗ്ധ്യപൂര്ണ്ണമായ ഭാരതം, ഡിജിറ്റല്‍ ഇന്ത്യ, തൊഴില്‍ അവസരങ്ങളുടെ സൃഷ്ടി എന്നീ ആറു വിഷയങ്ങളിലാണ് ആദ്യഘട്ടത്തില്‍ വെബ്സൈറ്റിലൂടെ ജനങ്ങള്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ സമര്‍പ്പിക്കാനാകുക. തങ്ങള്‍ ആശയങ്ങള്‍ സമര്‍പ്പിച്ച മേഖലകളിലെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ ജനങ്ങള്‍ക്ക് അവസരം ലഭിക്കും. ഇത്തരം പ്രവൃത്തികള്‍ മറ്റംഗങ്ങള്‍ മേഖലയിലെ വിദഗ്ധരും പരിശോധിക്കും. വെബ്പോര്‍ട്ടല്‍ സര്‍ക്കാര്‍ പദ്ധതികളേപ്പറ്റിയുള്ള പൊതുജനങ്ങളുടെ ഓഡിറ്റിംഗ് സംവിധാനമായും പ്രവര്‍ത്തിക്കും. വിവിധ മേഖലകളിലെ വിവരങ്ങളറിയുന്നതി
പ്രതികരിക്കാൻ ഇവിടെ എഴുതുക: