ന്യൂദല്‍ഹി: ലോക്സഭയിലെ ഔദ്യോഗിക പ്രതിപക്ഷ പദവി ലഭിക്കില്ലെന്ന് ഉറപ്പായതോടെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം സംഭ്രമത്തിലായി.ഇതോടെ ലോക്സഭയിലെ പ്രതിപക്ഷ നേതൃപദവി സംബന്ധിച്ച് സ്പീക്കര്‍ക്ക് നിയമോപദേശം നല്കിയ അറ്റോര്‍ണി ജനറലിനെതിരെ രൂക്ഷഭാഷയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് ഇറങ്ങി. രാഷ്ട്രീയ നിയമനം നേടിയ അറ്റോര്‍ണി ജനറല്‍ രാഷ്ട്രീയ യജമാനന്മാരെ പ്രീണിപ്പിക്കുന്നതിനായാണ് നിയമോപദേശം നല്‍കിയതെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ കുറ്റപ്പെടുത്തി. എ.ജിയുടെ നിലപാടുകള്‍ നിയമവശങ്ങള്‍ പരിശോധിക്കുമ്പോള്‍ നിലനില്‍ക്കില്ലെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
എ.ജി കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെട്ടതായും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സ്പീക്കര്‍ സുമിത്ര മഹാജനു മേലും കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദം ശക്തമാണ്. ഇക്കാര്യത്തില്‍ നിഷ്പക്ഷമായി പെരുമാറാന്‍ സ്പീക്കര്‍ തയ്യാറാവണം. എ.ജിയുടെ നിയമോപദേശം തള്ളിക്കളയുകയാണ് സ്പീക്കര്‍ ചെയ്യേണ്ടത്.
സ്പീക്കറുടെയും രാജ്യത്തെ ജനാധിപത്യത്തിന്റേയും പരീക്ഷണമാണിതെന്നും ആനന്ദ് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. ലോക്പാല്‍, കേന്ദ്രവിജിലന്‍സ് കമ്മീഷണര്‍, ദേശീയ ഓംബുഡ്സ്മാന് തുടങ്ങിയ പദവികളിലെ നിയമന സമിതികളിലൊന്നും പ്രാതിനിധ്യം ലഭിക്കില്ലെന്നതും കോണ്‍ഗ്രസിനെ വിഷമവൃത്തത്തിലാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: