മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി മുതല്‍ ചെല്ലാനം വരെയുള്ള തീരദേശം പുലിമുട്ടുകള്‍ കെട്ടി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ മട്ടാഞ്ചേരി ബിഒടി പാലം ഉപരോധിച്ചു.
പതിനേഴ് കിലോമീറ്റര്‍ വരുന്ന ഈ പ്രദേശത്തെ ആയിരത്തോളം വീടുകള്‍ക്ക് കടലാക്രമണം മൂലം ഭാഗികമായി തകര്‍ന്നിട്ടുണ്ട്. വര്‍ഷങ്ങളായി പുലിമുട്ടുകള്‍ നിര്‍മ്മിച്ച് തീരം സംരക്ഷിക്കണമെന്നാവശ്യത്തില്‍ ഭരണാധികാരികള്‍ നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ പാലം ഉപരോധിച്ചത്. കൊച്ചി ബിഎസ്എന്‍എല്‍ ഓഫീസിന് സമീപം തമ്പടിച്ച് മത്സ്യത്തൊഴിലാളികളും സ്ത്രീകളും പ്രകടനമായി എത്തിയാണ് പാലം ഉപരോധിച്ചത്. ഉപരോധം തീരദേശ മഹിളാവേദി പ്രസിഡന്റ് മാഗഌന്‍ പീറ്റര്‍ ഉദ്ഘാടനം ചെയ്തു.
ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ജാക്‌സന്‍ പൊള്ളയില്‍, വി.ഡി. മജിന്ദ്രന്‍, പി.വി. വിന്‍സന്‍, എന്‍.ജെ.ആന്റണി, ടി.വി. ഷിജി, എ.ആര്‍. പാപ്പച്ചന്‍, ജയമ്മ എന്നിവര്‍ പ്രസംഗിച്ചു. ഉപരോധത്തിന് പി.ഡി. ആനന്ദ്, ജയന്‍ കുന്നേല്‍, കെ.എന്‍. റേബര്‍ട്ട്, കെ.എസ്. ക്ലീറ്റസ്, എ.ജെ. ഫ്രിന്‍സ്, സി.ജി. ഗോഡ്വവിന്‍, ഷാനി ക്ലീറ്റസ് ഫോളറന്‍സ് എന്നിവര്‍ നേതൃത്വം നല്‍കി.
















