കൊച്ചി: ജനറല്‍ ആശുപത്രിയിലെ കൈക്കൂലി വാങ്ങുന്ന ജീവനക്കാര്‍ക്കെതിരെ യുവമോര്‍ച്ച നിയോജകമണ്ഡലം കമ്മറ്റി നേതൃത്വത്തില്‍ ഡിഎംഒ ഓഫീസിലേക്ക് മാര്‍ച്ച്.
പ്രതിഷേധപ്രകടനം യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ശ്രീകാന്ത് ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. കുണ്ടന്നൂര്‍ സ്വദേശിനിയായ യുവതി മരണപ്പെട്ടതിനെത്തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തിനായി എറണാകുളം ജനറല്‍ ആശുപത്രിയിലാണ് എത്തിച്ചത്. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞതിനുശേഷം മൃതശരീരം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുന്ന സമയം മോര്‍ച്ചറിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരന്‍ യുവതിയുടെ ബന്ധുക്കളോട് കൈക്കൂലി ആവശ്യപ്പെടുകയും 2200 രൂപ പിടിച്ചുവാങ്ങുകയും ചെയ്തു.
സംഭവത്തില്‍ സര്‍ക്കാരും ജനറല്‍ ആശുപത്രി ജീവനക്കാരും ഡിഎംഒയും അന്വേഷണം നടത്തി കൈക്കൂലി വാങ്ങിയ ജീവനക്കാരനെ പുറത്താക്കണമെന്നും ശ്രീകാന്ത് ശ്രീധരന്‍ പറഞ്ഞു. സുബീഷ് വടക്കേടത്ത് അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി നവീന്‍, ജില്ലാ കമ്മറ്റി അംഗം വിജയ്‌കുമാര്‍, മണ്ഡലം ജന. സെക്രട്ടറി രാജീവ് ചിറ്റൂര്‍, മണ്ഡലം സെക്രട്ടറി രാകേഷ്, റോഷന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















