ടെല്‍അവീവ്: ഗാസയില്‍ ഇസ്രായേല്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പൂര്‍ണഗര്‍ഭിണിയായ യുവതി പ്രസവിച്ചു. അല്‍ അഖ്സ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നടത്തിയ അടിയന്തിര ശസ്ത്രക്രിയയിലൂടെ യുവതിയുടെ വയറ്റില്‍ നിന്നും ആണ് കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. ബിബിസി ഈ കുട്ടിയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു.
കൃത്രിമശ്വാസം നല്കി നവജാത ശിശുവിന്റെ ജീവന് നിലനിര്‍ത്താനുള്ള പരിശ്രമത്തിലാണ് ഡോക്ടര്‍മാര്‍. യുഎന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യേമാക്രമണത്തിലാണ് ഈ കുഞ്ഞിന്റെ അമ്മ കൊല്ലപ്പെട്ടത്. കണ്ണും കരുണയുമില്ലാത്ത ഇസ്രായേല്‍ ക്രൂരതയുടെ ബാക്കിപത്രമാണ് അമ്മയില്ലാതെ പിറന്ന ഈ കുരുന്നും.
ഇതുവരെ ഗാസയില്‍ നടന്ന ഇസ്രയേല്‍ ആക്രമണത്തില്‍ 900 ത്തോളം പേരാണ് കൊല്ലപ്പെട്ടത്. ഇന്ന് പന്ത്രണ്ട് മണിക്കൂര്‍ വെടി നിര്‍ത്തല്‍ ഇസ്രായേല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: