കൊച്ചി: കഴിഞ്ഞ ഒരു ദശകത്തിലേറെയായി ഭാരതത്തിലെ ദരിദ്രജനങ്ങളുടെ ഉന്നമനത്തിനും സഹായത്തിനുമായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് ജോയ് ആലുക്കാസ് ഫൗണ്ടേഷനെന്ന് നടന് സുരേഷ് ഗോപി. ഫൗണ്ടേഷന്റെ പത്താം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്മാന് ആന്റ് മാനേജിങ് ഡയറക്ടര്‍ ജോയ് ആലുക്കാസ് അദ്ധ്യക്ഷത വഹിച്ചു. ഷെയര്‍ എ ടച്ച് ഓഫ് ജോയ് എന്ന പ്രതിജ്ഞാവാക്യം കൊണ്ടര്‍ത്ഥമാക്കുന്നത് അത്യന്താപേക്ഷിതമായ സമയത്ത് സഹായം എത്തിക്കുക എന്നതാണെന്ന് ജോയ് ആലുക്കാസ് അഭിപ്രായപ്പെട്ടു.
ഫൗണ്ടേഷന്റെ രക്തദാന ക്യാമ്പെയിന് കൊച്ചി മേയര്‍ ടോണി ചെമ്മണിയും, സുവനീര്‍ പ്രകാശനം ഹൈബി ഈഡന് എംഎല്‍എയും നിര്‍വ്വഹിച്ചു. കാരുണ്യ സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്ന ആല്‍ഫാ പാലിയേറ്റീവ് കെയര്‍ ചെയര്മാന് കെ.എം.നൂറുദ്ദീന്‍, പുഷ്പഗിരി മെഡിക്കല്‍ കോളേജ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഫാ. ഷാജി വെട്ടിക്കാട്ടില്‍, എം.പി. ഷാജു, സിസ്റ്റര്‍ ടെര്‍ലി എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ ചടങ്ങില്‍ സുരേഷ് ഗോപി വിതരണം ചെയ്തു. ജോളി ജോയ് ആലുക്കാസ്, ഡോ. നാരായണന് ഉണ്ണി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: