ചെന്നൈ: സംസ്താനത്ത് പാരിസ്ഥിതിക അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന പാറമടകളുടെ ലൈസന്‍സ് റദ്ദാക്കുന്നതിന് സാവകാശം ആവശ്യപ്പെട്ട് സര്‍ക്കാര്‍ ദേശീയ ഹരിത ട്രിബ്യുണലില്‍ സത്യവാങ്മൂലം നല്കി. ഒരു വര്‍ഷത്തെ സാവകാശമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പാരിസ്ഥിതികാനുമതി ഇല്ലാത്ത പാറമടകള്‍ അടച്ചു പൂട്ടണമെന്ന ദേശീയ ഹരിത ട്രിബ്യുണലിന്റെ ഉത്തരവിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. 2500 ഹെക്ടറിന് താഴെയുളള ചെറിയ പാറമടകള്‍ക്ക് പാരിസ്ഥിക അനുമതിക്ക് സാവകാശം നല്‍കണമെന്നും പാറമടകള്‍ പെട്ടെന്ന് അടച്ചുപൂട്ടിയാല്‍ നിര്‍മാണരംഗം സ്തംഭിക്കുമെന്നും സര്‍ക്കാര്‍ ട്രിബ്യൂണലിനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: