കോഴിക്കോട്: ഇന്ത്യന്‍ റീട്ടെയില്‍ ആഭരണ വ്യവസായ മേഖലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള റീട്ടെയില്‍ ജ്വല്ലര്‍ ഇന്ത്യ അവാര്‍ഡ്സ് 2014-ല്‍ മികച്ച ആഭരണ റീട്ടെയില്‍ ശൃംഖലയ്ക്കുള്ള റീജ്യണല്‍ റീട്ടെയില്‍ ചെയിന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന് ലഭിച്ചു. കൂടുതല്‍ റീട്ടെയില്‍ ഷോറൂമുകളുമായി ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കിയതിനാണ് മലബാര്‍ ഗോള്‍ഡിനെ ഈ അവാര്‍ഡിന് അര്‍ഹമാക്കിയത്. മുംബൈയില്‍ നടന്ന ചടങ്ങില്‍ എച്ച്ആര്‍ഡി അന്റ്വേപ് സി.ഇ.ഒ സെര്‍ജ് കോവ്യര്‍ മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം.പി. അഹമ്മദിന് അവാര്‍ഡ് സമ്മാനിച്ചു.
മലബാര്‍ ഗോള്ഡിന് ഇന്ത്യയിലും സിംഗപ്പൂരിലും ഗള്‍ഫ് രാജ്യങ്ങളിലുമായി 116 ഷോറൂമുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: