Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അയോദ്ധ്യ വാണിരുന്ന സഗരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2014, 09:01 pm IST
inSamskriti

പന്ത്രണ്ടാം ദിവസം പുലരവേ, വിശ്വാമിത്രന്‍ രണ്ടാംദിനത്തിലെന്നപോലെയാണ് കുട്ടികളെ വിളിച്ചുണര്‍ത്തിയത്.

”സുപ്രഭാതാ നിശാ രാമ,

പൂര്‍വാ സന്ധ്യാ പ്രവര്‍ത്തതേ

ഉത്തിഷ്‌ഠോത്തിഷ്ഠ ഭദ്രം തേ

ഗമനായഭിരോചയ”

”രാമാ! പ്രഭാതമായിരിക്കുന്നു. കര്‍മങ്ങള്‍ തുടങ്ങൂ. എഴുന്നേല്‍ക്കൂ! എഴുന്നേല്‍ക്കൂ! യാത്രയ്‌ക്കൊരുങ്ങൂ. നിനക്ക് മംഗളം ഭവിക്കട്ടെ.”

രാമലക്ഷ്മണന്മാരും മറ്റു മുനിമാരും വേഗത്തില്‍ പ്രഭാതകൃത്യങ്ങള്‍ കഴിച്ചു യാത്രാ സന്നദ്ധരായി. അവര്‍ നദിക്കരയിലൂടെ ഏറെദൂരം നടന്നുവീണ്ടും ഗംഗാസംഗമത്തിലാണ് എത്തിയത്.

ഇതിനിടയില്‍ രാമന്‍ ഗംഗയുടെ ഉത്ഭവകഥ അറിയാന്‍ മഹര്‍ഷിയോട് ആഗ്രഹം പ്രകടിപ്പിച്ചു. ഗംഗയും ഉമയും ഹിമവാന്റെ പുത്രിമാരാണെന്ന് വിശ്വാമിത്രന്‍ പറഞ്ഞു. ദേവന്മാരെല്ലാം ചേര്‍ന്ന് ഗംഗയെ വരിച്ചപ്പോള്‍, കൊടുംതപസ്സിലൂടെയാണ് ഉമ ശ്രീപരമേശ്വരനെ ഭര്‍ത്താവായി നേടിയത്. ഉമാമഹേശ്വരന്മാരുടെ പുത്രനായി ജനിച്ച സുബ്രഹ്മണ്യന്റെ കഥയും വിശ്വാമിത്രന്‍ വളരെ ചുരുക്കിയാണ് പറഞ്ഞുകൊടുത്തത്.

ഉച്ചകഴിഞ്ഞിരുന്നതിനാല്‍ ഗംഗാതീരത്ത് അല്‍പ്പനേരം വിശ്രമിക്കാമെന്ന് തീരുമാനിച്ചു. പിന്നെ ഗംഗയില്‍ കുളി കഴിഞ്ഞപ്പോള്‍ എല്ലാവരിലും ഗംഗ നിറഞ്ഞൊഴുകുന്നു എന്ന തോന്നല്‍!

ശിഷ്യരാല്‍ ചുറ്റപ്പെട്ടിരിക്കുന്ന വിശ്വാമിത്രന്‍ പറഞ്ഞു:

”രാമാ! ഇന്നലെ ഞാന്‍ പറഞ്ഞതൊക്കെയും എന്റെ വംശകഥയായിരുന്നില്ലേ? എന്നാല്‍ ഇന്ന് ഞാന്‍ പറയാന്‍ പോകുന്നത് അങ്ങ് പിറവിയെടുത്ത വംശത്തിന്റെ തന്നെ കഥയാണ്. ശ്രദ്ധിച്ചുകേട്ടോളൂ.”

”പറയൂ മഹര്‍ഷേ!” രാമലക്ഷ്മണന്മാര്‍ വലിയ ഉത്സാഹം കാട്ടി. ”ഞങ്ങളുടെ മഹാത്മാക്കളായ പൂര്‍വ്വികരെപ്പറ്റി അറിയാന്‍ വളരെ ആഗ്രഹമുണ്ട്. വിസ്തരിച്ചു പറഞ്ഞു തന്നാലും.”

”സൂര്യവംശത്തിന്റെ മഹത്വം മുഴുവന്‍ പറയുക എളുപ്പമല്ല. ഇപ്പോഴൊന്നും തീരുന്നതല്ല. സാഗരത്തിലേക്ക് കുതിച്ചുപായുന്ന ഈ ഗംഗയെ നിങ്ങള്‍ കാണുന്നില്ലേ? എന്നാല്‍ ഇവള്‍ പണ്ട് ഇവിടെ ഉണ്ടായിരുന്നില്ല. ഒരു സൂര്യവംശരാജാവ് കൊടുംതപസ്സിലൂടെ കൊണ്ടുവന്നതാണിവളെ!”

”തപസ്സിലൂടെ കൊണ്ടുവന്നുവെന്നോ? ആരായിരുന്നു ആ മഹാരാജാവ്?”

”ഭഗീരഥന്‍!….. പക്ഷേ, അതിന് മുമ്പ് അദ്ദേഹത്തിന്റെ പൂര്‍വികരെപ്പറ്റിയും പറയാതെ വയ്യ. അവരാണ് കാരണക്കാര്‍. ആ കഥ ഇങ്ങനെയാണ്.” വിശ്വാമിത്രന്‍ കഥ ആരംഭിച്ചു.

പണ്ട് അയോദ്ധ്യ ഭരിച്ചിരുന്നത് സഗരന്‍ എന്ന രാജാവായിരുന്നു. കേശിനി എന്നും സുമതി എന്നും പേരായ രണ്ട് പത്‌നിമാര്‍ അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ മക്കളുണ്ടായില്ല. അതിനാല്‍ ഹിമാലയത്തിലെ ഭൃഗുപ്രസ്രവണത്തില്‍ പോയി അവര്‍ തപസ്സു തുടങ്ങി.

നൂറു സംവത്സരങ്ങള്‍ക്കുശേഷം സംപ്രീതനായ ഭൃഗുമഹര്‍ഷി സഗരനു വരം നല്‍കി:

”സഗരാ, നിന്റെ പത്‌നിമാരില്‍ ഒരാള്‍ക്ക് വംശം നിലനിര്‍ത്തുവാന്‍ പ്രാപ്തനായ ഒരു ഉണ്ണിയുണ്ടാകും. മറ്റേ പത്‌നിയില്‍ ശക്തരും സാഹസികരുമായ അറുപതിനായിരം മക്കളാണ് ഉണ്ടാവുക. ഏതു വേണമെന്ന് പത്‌നിമാര്‍ക്ക് തീരുമാനിക്കാം. അവര്‍ പറയട്ടെ.”

”എനിക്ക് ഒരു പുത്രന്‍ മതി” എന്ന് കേശിനി ഉടന്‍ തന്നെ പറഞ്ഞു. അറുപതിനായിരം ശക്തരായ മക്കളുടെ അമ്മയാകുന്നതില്‍ സുമതിയും സന്തോഷം അറിയിച്ചു.

അവര്‍ അയോദ്ധ്യയിലേക്ക് മടങ്ങി. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ കേശിനി ഒരു പുത്രനെ പ്രസവിച്ചു. സഗരന്‍ അവന് പേര് നല്‍കി-അസമഞ്ജന്‍.

സുമതി പ്രസവിച്ചത് ഒരു മാംസപിണ്ഡത്തെയാണ്. എന്നാല്‍ അത് സ്വയം അറുപതിനായിരമായി പിളര്‍ന്നു കുട്ടികളാവുകയായിരുന്നു. അവരെ നോക്കാന്‍ ധാത്രിമാരെ പ്രത്യേകം നിയമിച്ചു. കുട്ടികള്‍ കരുത്തരായി വളരുകയും ചെയ്തു.

സഗരന്നു കേശിനിയിലുണ്ടായ പുത്രന്‍-അസമഞ്ജന്‍-ഒരു ദുശ്ശീലത്തിന് അടിമയായിരുന്നു. ചെറിയ കുട്ടികളെ പിടിച്ചു സരയൂ നദിയില്‍ എറിയലാണ് അയാളുടെ വിനോദം. നീന്തലറിയാത്ത കുട്ടികള്‍ മുങ്ങിയും പൊങ്ങിയും നിലവിളിച്ചും പ്രാണവെപ്രാളം കാട്ടുമ്പോള്‍ അസമഞ്ജന്‍ പൊട്ടിച്ചിരിക്കുകയാകും!

ദുര്‍ബലരുടെ പ്രാണവേദന കണ്ടു രസം നുകരുന്ന, ഒരു രാജകുമാരന്‍! ക്രൂരമായ ഈ വിനോദത്തെപ്പറ്റി ജനങ്ങള്‍ രാജാവിന്റെ അടുക്കല്‍ പരാതിയുമായി എത്തി.

സഗരന്‍ നീതിമാനായിരുന്നു. മകനെ രാജ്യഭ്രഷ്ടനാക്കാന്‍ അദ്ദേഹം മടിച്ചില്ല. രാജകുമാരനായാലെന്ത്? മകന്‍ ഒന്നേയുള്ളൂവെങ്കിലെന്ത്? ജനദ്രോഹിയെങ്കില്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. ജനങ്ങള്‍ ആശ്വസ്തരായി.

അസമഞ്ജന് ഒരു പുത്രനുണ്ടായിരുന്നു-അംശുമാന്‍. അച്ഛനെപ്പോലെയല്ല; ശീലഗുണസമ്പന്നന്‍. ജനങ്ങള്‍ക്കെല്ലാം പ്രിയംകരനായി അംശുമാന്‍ യുവത്വം പ്രാപിച്ചു.

…തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

India

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

India

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

India

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.