ഗ്ലാസ്‌ഗോ: ഗ്ലാസ്‌ഗോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്‌ക്ക് മികച്ച തുടക്കം. ഇന്ത്യയ്‌ക്കായി മെഡലുറപ്പിച്ച് സുശീല ലിക്മാബാമും നവജോത് ചെനയും ഫൈനലില്‍ പ്രവേശിച്ചു.
പുരുഷ വിഭാഗം ജൂഡോയില്‍ 60 കിലോ വിഭാഗത്തില്‍ നവ്‌ജ്യോത് ചെനയാണ് ഇന്ത്യയ്‌ക്കായി ആദ്യ മെഡല്‍ ഉറപ്പിച്ചത്.
ദക്ഷിണാഫ്രിക്കയുടെ ഡാനിയല്‍ ലി ഗ്രാഞ്ചയെ പരാജയപ്പെടുത്തിയാണ് പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥന്‍ കൂടിയായ ചെനയുടെ ഫൈനല്‍ പ്രവേശനം. ഫൈനലില്‍ ഇംഗ്ലണ്ടിന്റെ അഷ്‌ലി മക്കെന്‍സിയെ ആണ് ചെനയ്‌ക്ക് നേരിടേണ്ടത്. മൊസാബിയന്‍ താരത്തെ മറികടന്നായിരുന്നു അഷ്‌ലി ഫൈനലില്‍ എത്തിയത്.
ജൂഡോയിലെ തന്നെ വനിതാ വിഭാഗം 48 കിലോയിലാണ് ലിക്മബാം ഇന്ത്യയ്‌ക്കായി മെഡല്‍ ഉറപ്പിച്ചത്. ഓസ്‌ട്രേലിയയുടെ ചോലെ റെയ്‌നറെ പരാജയപ്പെടുത്തിയാണ് ലിക്മാബാം ഫൈനലില്‍ കടന്നത്.
















