മോസ്ക്കോ: റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുഡിനെതിരായി നടന്ന വന്‍ പ്രക്ഷോഭങ്ങളില്‍ പ്രതിപക്ഷ നേതാക്കളായ സെര്‍ജി ഉദല്ത്സോവും ലിയോനിഡ് റാസ്വോസായേവും കുറ്റക്കാരാണെന്ന് മോസ്ക്കോ കോടതി കണ്ടെത്തി.
പ്രേരണാ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇരുവര്‍ക്കും എട്ട് വര്‍ഷം വരെ തടവ് ലഭിച്ചേക്കാം.
എന്നാല്‍ 2013 ഫെബ്രുവരി മുതല്‍ തന്നെ ഉദല്ത്സോവ് വീട്ടു തടങ്കലില്‍ കഴിഞ്ഞു വരികയാണ്. റാസ്വോസായേവാകട്ടെ 2012 മെയ് ആറിന് നടന്ന സംഘര്‍ഷത്തിലെ പ്രതിയാണ്.
പ്രസിഡന്റായി മൂന്നാം തവണയും പുഡിന് അധികാരത്തിലെത്തിയ ചടങ്ങുകള്‍ നടക്കുമ്പോള്‍ അതില്‍ പ്രതിഷേധിച്ച് നടന്ന സമരം പിന്നീട് സംഘര്‍ഷമായി കലാശിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: