കോഴിക്കോട്: കോഴിക്കോട് മുക്കം കെഎംസിടി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി ക്രൂര മര്‍ദനത്തിനിരയായി. ഒന്നാം വര്‍ഷ വിദ്യാര്‍ഥി ശരത് ലാലിനാണു സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനമേറ്റത്. സഹപാഠിയെ റാഗ് ചെയ്യുന്നതു ചോദ്യം ചെയ്തപ്പോഴായിരുന്നു മര്‍ദനം.
മര്‍ദനത്തിനിടെ അടിയേറ്റു ശരത് ലാലിന്റെ പല്ലുകള്‍ കൊഴിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ അഞ്ചു പേരെ പൊലിസ് അറസ്റ്റ് ചെയ്തു. ഹരിശങ്കര്‍, ജിഷിന്, തോമസ് ചാക്കോ, നിഥിന് ഫിലിപ്പ്, കൃഷ്ണകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: