മലപ്പുറം: എന്ജിന് തകരാറിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട ജങ്കാര്‍ യാത്രക്കാരുമായി കടലിലേക്കൊഴുകിയത് പരിഭ്രാന്തി പടര്‍ത്തി. തിരൂര്‍ കൂട്ടായിയിലാണ് സംഭവം. തിരൂരില്‍നിന്ന് പൊന്നാന്നിയിലേക്ക് പോകുന്ന ജങ്കാറാണ് എന്ജിന് തകരാറിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട് കടലിലേക്ക് ഒഴുകിയത്.
യാത്രക്കാരെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ബോട്ടുകളില്‍ കരയിലെത്തിച്ചു. അമ്പതോളം യാത്രക്കാരും കുറച്ച് വാഹനങ്ങളും ജങ്കാറിലുണ്ടായിരുന്നു. തീരദേശ സേനയും നാട്ടുകാരും മല്സ്യബന്ധനത്തൊഴിലാളികളുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ജങ്കാറിനെ പിന്നീട് കരയ്ക്കെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: