തിരുവനന്തപുരം: സര്‍ക്കാരിന്റെ പ്രതിച്ഛായ നന്നാക്കാനാണ് മന്ത്രിസഭാ പുന:സംഘടന നടത്തുന്നതെങ്കില്‍ കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന് കേരളാ കോണ്‍ഗ്രസ്(എം) നേതാവ് ആന്റണി രാജു. മുതിര്‍ന്ന നേതാവായ മാണിക്ക് മുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹതയുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുന്നണി സംവിധാനമാണ് കേരളത്തിലുള്ളത്. ഏകകക്ഷി ഭരണമല്ല. 50 വര്‍ഷത്തെ പാരമ്പര്യമുള്ള കേരളാ കോണ്‍ഗ്രസിന് മുഖ്യമന്ത്രി പദത്തിന് അര്‍ഹതയുണ്ട്. മുന്നണി ഭരണത്തോട് നീതി പുലര്‍ത്തണമെങ്കില്‍ ഘടകകക്ഷികള്‍ക്കും മുഖ്യമന്ത്രി പദം ലഭിക്കണം. പാര്‍ട്ടി തീരുമാനിച്ചാല്‍ മുഖ്യമന്ത്രിയാവാന്‍ മാണി തയ്യാറാണ്. മാണി മുഖ്യമന്ത്രിയായി കാണണമെന്ന് കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആഗ്രഹമുണ്ടെന്നും ആന്റണി രാജു പറഞ്ഞു. ഇത് പാര്‍ട്ടിയുടെ അഭിപ്രായമാണോയെന്ന ചോദ്യത്തിന് പാര്‍ട്ടിയില്‍ ഇങ്ങനെയൊരു വികാരം ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: