ന്യൂദല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിലേക്കുള്ള ആദ്യഘട്ട ലേലം പൂര്‍ത്തിയായി. ഏഴ്കളിക്കാരെ വീതമാണ് ഇന്ന് ടൂര്‍ണമെന്റിലെ എട്ട് ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കിയത്.
മലയാളി താരം സി.എസ് സബിത്ത് ഗോള്‍ കീപ്പര്‍മാരായ ലൂയിസ് ബാരെറ്റോ, സന്ദീപ് നന്തി, സ്‌െ്രെടക്കര്‍ മിലാഗ്രസ് ഗോണ്‍സാല്‍വസ്, അവിനാബോ ബാഗ് എന്നിവര്‍ സച്ചിന്റെ ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സുമായി ഇന്ന് കരാറിലെത്തി.
മലയാളി വെറ്ററന്‍ താരം എന്‍. പി പ്രദീപിനെ ബാംഗ്ലൂര്‍ ടീം സ്വന്തമാക്കി. മുംബൈ എഫ്. സി മലയാളിയായ കെ. ആസിഫിനെ ടീമിലെത്തിച്ചു.
















