കൊല്ലം: കൊല്ലം ഡിസിസി പ്രസിഡന്റ് സ്ഥാനം പ്രതാപ വര്മതമ്പാന് നഷ്ടമാകാന്‍ കാരണം പെരുമാറ്റം ശരിയല്ലാത്തതു കൊണ്ടാണെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന്.
ഭാരതത്തിലെ മഹാപ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ബൂത്തുപ്രസിഡന്റുമുതല് എഐസിസിസി പ്രസിഡന്റുവരെ ഓരോ പദവിക്കുമനുസരിച്ചുള്ള നല്ലപെരുമാറ്റക്കാരായിരിക്കണം.പൊതുജനങ്ങളോട് ബഹുമാനവും സ്ഥാനങ്ങള്‍ക്കനുസരിച്ചുള്ള ആദരവും ഉണ്ടാകണം.
തമ്പാന് വാക്കുകളിലും പ്രവര്‍ത്തികളിലും അത് നഷ്ടപ്പെടുത്തിയതാണ് പ്രസിഡന്റ് സ്ഥാനം നഷ്ടമാക്കിയതെന്നും ചന്ദ്രശേഖരന് പറഞ്ഞു. സോണിയ ഗാന്ധി കൊല്ലത്തുവന്നപ്പോള്‍ ഏറെപറഞ്ഞത് കശുവണ്ടി മേഖലയെക്കുറിച്ചാണ്. ഈ മേഖലയില്‍നിന്ന് വളര്‍ന്നുവന്ന പുതിയ പ്രസിഡന്റ് വി.സത്യശീലന് കോണ്‍ഗ്രസിന് കൂടുതല്‍ കരുത്ത് പകരണമെന്നും ചന്ദ്രശേഖരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: