കൊച്ചി: വിവാഹമോചനം നേടുന്നതിനായി താരദമ്പതികളായ ദിലീപും മഞ്ജു വാര്യരും സംയുക്തഹര്‍ജി നല്‍കും. ദിലീപ് നല്കിയ വിവാഹമോചന ഹരജി കോടതി ഇന്ന് പരിഗണിക്കുന്ന സാഹചര്യത്തിലാണ് സംയുക്ത ഹര്‍ജി നല്കാന് കോടതിക്ക് പുറത്ത് ഇരുവരുടെയും അഭിഭാഷകര്‍ ധാരണയിലെത്തിയത്.
ഇന്ന് 11 മണിയ്ക്ക് ദിലീപിനോടും മഞ്ജുവിനോടും ഹാജരാകുവാന്‍ ആവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ദിലീപും മഞ്ജുവും ഹാജരാകാത്തതിനാല്‍ കേസ് ഓഗസ്റ്റ് 16ലേക്ക് മാറ്റിവെച്ചു.
അന്നേദിവസം സംയുക്ത വിവാഹമോചന ഹര്‍ജി ഇരുവരുടെയും അഭിഭാഷകര്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് വിവരം. കൂടാതെ കൗണ്‍സിലിങ് പൂര്‍ത്തിയാകാത്തതിനാല്‍ 16ന് കേസ് പരിഗണിക്കുമ്പോള്‍ ഇരുവരെയും കൗണ്‍സിലിങ്ങിന് വിടുന്ന നടപടിയാണ് കോടതി സ്വീകരിക്കുക.
മഞ്ജുവാര്യരില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ജൂണ്‍ അഞ്ചിനാണ് ദിലീപ് കുടുംബകോടതിയില്‍ ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: