തൃശൂര്‍: തൃശൂര്‍ മണ്ണൂത്തിയില്‍ മൂന്ന് കരാര്‍ ജീവനക്കാര്‍ ഷോക്കേറ്റു മരിച്ച സംഭവത്തില്‍ കെഎസ്ഇബിക്ക് വീഴ്ചപറ്റിയെന്ന് അന്വേഷണ സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്.
ലൈനിലെ വൈദ്യൂതി ബന്ധം വിച്ഛേദിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റി. സംഭവം നടക്കുമ്പോള്‍ കെഎസ്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് മേല്‍നോട്ടത്തില്‍ വീഴ്ചവന്നോയെന്ന് പരിശോധിക്കുമെന്നും സ്ഥലത്ത് തെളിവെടുത്ത അന്വേഷണ സംഘം കണ്ടെത്തി.
തൃശൂര്‍ മണ്ണുത്തി കൊഴുക്കുള്ളിയില്‍ വൈകുന്നേരം 5.30 -തോടെയാണ് അപകടമുണ്ടായത്. പ്രദേശത്ത് പുതിയ വൈദ്യുതി കണക്ഷന് നല്‍കുന്നതിന് വേണ്ടി പോസ്റ്റ് മാറ്റി സ്ഥാപിക്കാനാണ് ജീവനക്കാര്‍ എത്തിയത്. കുഴിയെടുത്ത ശേഷം പോസ്റ്റുയര്ത്തുന്നതിനിടെ സമീപത്തുകൂടി പോകുന്ന 11 കെവി ലൈനില്‍ തട്ടി എല്ലാവര്ക്കും ഷോക്കേല്‍ക്കുകയായിരുന്നു.
മൂന്നുപേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. പട്ടിക്കാട് കാഞ്ഞിരത്തിങ്കല്‍ ജെഫി, പാലക്കാട് സ്വദേശി വാത്തുങ്കുടി ഷിബു, വടക്കാഞ്ചേരി സ്വദേശി സുരേഷ് എന്നിവരാണ് ഇന്നലെ മരിച്ചത്. നാല് ജീവനക്കാര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.
സംഭവത്തില്‍ കെഎസ്ഇബിക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: