ലണ്ടന്‍: മനുഷ്യരാശിക്ക് പ്രത്യാശയുടെ വെളിച്ചം പകര്‍ന്ന് എയ്ഡ്സ് ഗവേഷണത്തില്‍ ചരിത്ര നേട്ടം. ശാസ്ത്രജ്ഞര്‍ ഇതാദ്യമായി മനുഷ്യകോശത്തില്‍ നിന്ന് എച്ച്ഐവി വൈറസുകളെ നീക്കം ചെയ്തു. (സാധാരണ ഈ വൈറസ് മനുഷ്യകോശത്തില്‍ കടന്നാല്‍ പിന്നെ അവ എന്തു മരുന്ന് പ്രയോഗിച്ചാലും നശിക്കാറില്ല. അവ കോശത്തില്‍ തുടരും. മനുഷ്യരുടെ പ്രതിരോധ ശേഷി തകര്‍ക്കും.) ഇത്തരം വൈറസുകളെയാണ് ഗവേഷകര്‍ നീക്കിയത്.
എയ്ഡ്സിന് മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തില്‍ വലിയൊരു കാല്‍വയ്പ്പാണിത്. ലണ്ടനിലെ ടെമ്പിള്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനിലെ ന്യൂറോ സയന്‍സ് വിഭാഗം പ്രൊഫസര്‍ കാമേല്‍ ഖലീലി പറഞ്ഞു.ഒരു തരം ദഹനരസവും റൈബോ ന്യൂക്ലിക് ആസിഡുമാണ് കോശത്തില്‍ പ്രയോഗിച്ചത്. ഇവ എയ്ഡ്സ് വൈറസിനെ തുരത്തി.ഇത്രയും കണ്ടെത്തിയെങ്കിലും പരീക്ഷണശാലയില്‍ ഇത് പ്രയോഗിച്ച് നോക്കാനായിട്ടില്ലെന്നും കാമേല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: