ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജക്കാര്‍ത്ത ഗവര്‍ണര്‍ ജോക്കോ വിദോദോയ്ക്ക് ജയം. 53 ശതമാനം വോട്ടുകള്‍ വിദോദോ നേടി. എതിര് സ്ഥാനാര്‍ത്ഥിയായ പ്രബോവോ സുബിയാന്തോയ്ക്ക് 46 ശതമാനം വോട്ടുകള്‍ ലഭിച്ചു.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ പ്രബോവോ സുബിയാന്തോ മത്സരരംഗത്ത് നിന്ന് പിന്മാറി. തെരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നതായി സുബിയാന്തോ ആരോപിച്ചു. തെരഞ്ഞെടുപ്പ് ഫലം കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: