ലക്ക്നൗ: മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന രാം നായിക്ക് ഉത്തര്‍പ്രദേശിന്റെ 27-ാമത് ഗവര്‍ണറായി സ്ഥാനമേറ്റു. അലഹബാദ് ഹൈക്കോടതി ജസ്റ്റീസ് ധനന്‍ജയ വൈ ചന്ദ്രചൂഡ് സത്യവാചകം ചൊല്ലിക്കൊടുത്തു.
എം എല്‍ ജോഷി ഗവര്‍ണര്‍ സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് രാം നായിക്കിന്റെ നിയമനം.
മുഖ്യമന്ത്രി അഖിലേഷ് യാദവടക്കമുള്ള നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. മൂന്ന് തവണ പാര്‍ലമെന്റ് അംഗമായിരുന്ന നായിക്ക് ഒരു സര്‍ക്കാരിന് കീഴില്‍ തന്നെ അഞ്ച് വര്‍ഷം തികയ്ക്കുന്ന അപൂര്‍വ്വ മന്ത്രിമാരില്‍ ഒരാളായിരുന്നു. പെട്രോളിയം മന്ത്രിയായിരുന്നു അന്ന് നായിക്ക്.
1994 അര്‍ബുദ രോഗത്താല്‍ കിടപ്പിലായ നായിക്ക് 2014ലെ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നില്ക്കുന്നതായി അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: