ജുനഗധ്: ലോക്സഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ വിജയത്തിന് പിന്നാലെ ഗുജറാത്തില്‍ നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും ബിജെപിക്ക് ജയം. കോണ്‍ഗ്രസിന്റെ കൈവശമുണ്ടായിരുന്ന ഏക കോര്‍പ്പറേഷനായ ജുനഗധ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 60 ല്‍ 41 സീറ്റും നേടിയാണ് ബിജെപിയുടെ വിജയം.
കോണ്‍ഗ്രസിന് 16 സീറ്റുമാത്രമാണ് ലഭിച്ചത്. ബിസ്പിക്ക് രണ്ടും സ്വതന്ത്രന് ഒരു സീറ്റും നേടി. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 54.17 ശതമാനമായിരുന്നു പോളിംഗ്.
തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേല്‍ ജുനഗദിനോട് നന്ദി പറഞ്ഞു. താങ്ക് യു ജുനഗദ്! ബിജെപിക്ക് അഭിനന്ദനങ്ങള്‍ എന്നാണ് ട്വിറ്ററിലൂടെ ഗുജറാത്ത് മുഖ്യമന്ത്രി കുറിച്ചത്.
തെരഞ്ഞെടുപ്പുകളില്‍ ഗുജറാത്തിലെ ജനങ്ങള്‍ ഞങ്ങളെ വിജയയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ക്ക് ഞങ്ങളോടുള്ള വിശ്വാസമാണ് ഇതിന് കാരണമെന്നും ബെന്‍ പറഞ്ഞു.
വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് പകരം വികസന രാഷ്ട്രീയം കൊണ്ടു വന്ന പ്രധാനമന്ത്രി മോദിയുടെ നിരീക്ഷണങ്ങളോടുള്ള വിശ്വാസം കൂടിയാണ് തെരഞ്ഞെടുപ്പ് വിജയമെന്നും ആനന്ദി ബെന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: