ന്യുദല്‍ഹി:ബാലനീതി നിയമത്തിലെ ഭേദഗതി നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. വനിതാ ശിശുക്ഷേമ മന്ത്രിയുടെ മേല്‍നോട്ടത്തില്‍ രൂപം നല്കിയ ഭേദഗതി കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ അനുമതിയ്ക്കായി സമര്‍പ്പിച്ചിരിക്കുകയാണെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി.
ബാല നീതി നിയമത്തിലെ പ്രായപരിധി 16വയസ്സാക്കി പുനര്‍നിര്‍ണയിക്കാനാണ് ഭേദഗതി ലക്ഷ്യമിടുന്നത്. നിയമത്തിലെ പഴുതുകള്‍ അറിഞ്ഞ് കൊണ്ടാണ് 50 ശതമാനത്തിലധികം കുട്ടികള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത്. 16 വയസ്സിനു മുകളിലുളളവര്‍ക്ക് ഇന്ത്യന്‍ നിയമം പ്രകാരം ശിക്ഷ നല്കിയാല് കുറ്റകൃത്യങ്ങള്‍ കുറയുമെന്നും വനിതാശിശുക്ഷേമ മന്ത്രി മേനകാഗാന്ധി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
പതിനെട്ട് വയസിനു താഴെയുളളവരെ കുട്ടികുറ്റവാളികളായി കണ്ട് ബാലനീതി നിയമത്തിലെ ഇളവുകള്‍ നല്‍കണമെന്ന് സുപ്രീംകോടതിയും പരാമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: