കോഴിക്കോട്: സ്ത്രീധനപീഡനത്തെ തുടര്‍ന്ന് യുവതി മരിച്ച കേസില്‍ ഭര്‍തൃമാതാവിന് ഏഴു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. പുതുപ്പാടി സ്വദേശി ചേലാട്ടില്‍ സൗമ്യ(20) തീകൊളുത്തി മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് ഗിരീഷിന്റെ അമ്മ വള്ളി(47)ക്ക് ശിക്ഷവിധിച്ചത്. മാറാട് പ്രത്യേക സെഷന്‍സ് കോടതി ജഡ്ജി കൃഷ്ണകുമാറാണ് ശിക്ഷ വിധിച്ചത്.
കേസില്‍ ഗിരീഷ് (30), ഗിരീഷിന്റെ മാതാവിന്റെ സഹോദരി ഗംഗ(42), പ്രായപൂര്‍ത്തിയാകാത്ത ഭര്‍തൃ സഹോദരി എന്നിവരും പ്രതികളായിരുന്നു. ഇവരെ കോടതി വെറുതെ വിട്ടു. കുടരഞ്ഞിയിലെ ഭര്‍തൃവീട്ടില്‍ 2008 മാര്‍ച്ച് എട്ടിന് സൗമ്യ തീ കൊളുത്തുകയും ആഗസ്റ്റ് 30 ന് മരണമടയുകയുമായിരുന്നു. സൗമ്യയുടെ മൊഴിയാണ് കോടതി നിര്‍ണായക തെളിവായി സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: