ന്യൂദല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസ് ആര്.സി ലഹോട്ടിക്ക് മുമ്പില്‍ ആറ് ചോദ്യങ്ങളുമായി മുന്‍ സുപ്രീംകോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു വീണ്ടും രംഗത്ത്. മദ്രാസ് ഹൈക്കോടതി ജഡ്ജിയുടെ അഴിമതി കണ്ടെത്തിയിരുന്നോ എന്ന് ലഹോട്ടി മറുപടി പറയണമെന്ന് കട്ജു ആവശ്യപ്പെട്ടു.
അശോക് കുമാറിനെതിരെയുള്ള ഐ.ബി റിപ്പോര്‍ട്ടുകള്‍ താങ്കള്‍ പരിശോധിക്കുകയും, ആരോപണങ്ങളില്‍ അടിസ്ഥാനമുണ്ടെന്ന് ബോധ്യപ്പെടുകയും ചെയ്തില്ലേ. ഇതില്‍ അന്വേഷണം നടത്തിയോയെന്ന് വ്യക്തമാക്കണം. ജഡ്ജിയുടെ കാലാവധിസംബന്ധിച്ച് കൊളീജിയത്തെ അറിയിക്കാതെ ആയിരുന്നില്ലേ തീരുമാനമെന്നും കട്ജു ചോദിക്കുന്നു. ബ്ലോഗിലൂടെയാണ് ലഹോട്ടിക്കെതിരെ കട്ജു ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
ഇന്നലെ പുറത്തുവിട്ട വെളിപ്പെടുത്തലുകളില്‍ എന്ത് പിഴവാണ് ഉള്ളതെന്ന് വിശദീകരിക്കാനാണ് കാട്ജുവിന്റെ ചോദ്യങ്ങള്‍. തന്റെ ഫേസ്ബുക്കിലും ബ്ളോഗിലും നിയമരംഗത്തെ അനുഭവങ്ങള്‍ എഴുതണമെന്ന് പലരും ആവശ്യപ്പെട്ടു. അതുകൊണ്ടാണ് ജീവിതത്തിലെ അനുഭവങ്ങള്‍ വെളിപ്പെടുത്തിയത്. വെളിപ്പെടുത്തല്‍ എത്ര വൈകി എന്നല്ല, അതില്‍ വസ്തുതയുണ്ടോ എന്നാണ് പരിശോധിക്കേണ്ടതെന്നും കട്ജു പറയുന്നു.
അഴിമതി കണ്ടെത്തിയിട്ടും മദ്രാസ് ഹൈക്കോടതി ജഡ്ജിയുടെ കാലാവധി നീട്ടിനല്കാന് ചീഫ് ജസ്റ്റീസിനു മേല്‍ സര്‍ക്കാര്‍ സമര്‍ദം ചെലുത്തിയെന്ന് കട്ജു ഫേസ്ബുക്കിലൂടെ ആരോപിച്ചിരുന്നു. അഴിമതിക്ക് വ്യക്തമായി തെളിവുകള്‍ കിട്ടിയിട്ടും യുപിഎ സര്‍ക്കാരിന്റെ കടുത്ത സമര്‍ദ്ദം മൂലം മദ്രാസ് ഹൈക്കോടതി ജഡ്ജിയ്ക്ക് മുന്‍ ചീഫ് ജസ്റ്റീസ് ആര്.സി ലഹോട്ടി കാലാവധി നീട്ടിനല്കിയിരുന്നതായി കട്ജു വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: