കൊച്ചി: സംസ്ഥാനത്ത് നിര്‍മ്മിക്കുന്ന 14 ബ്രസൂക്ക സ്റ്റേഡിയങ്ങളില്‍ നാലെണ്ണത്തിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്നു സ്പോര്‍ട്സ് വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ഒന്നാം ഘട്ടത്തില്‍ ആദ്യം സ്ഥലം ഏറ്റെടുത്തു നല്കുന്ന ജില്ലകളിലായിരിക്കും സ്റ്റേഡിയം നിര്‍മ്മിക്കുക.
എറണാകുളം ജില്ലയെ അദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശേഷിക്കുന്ന പത്ത് സ്റ്റേഡിയങ്ങള്‍ രണ്ടാംഘട്ടത്തില്‍ നിര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു. അംബേദ്കര്‍ സ്റ്റേഡിയം നവീകരിക്കുന്നതിന്റെ ഭാഗമായി ഇവിടെ അന്താരാഷ്ട്ര നിലവാരത്തില്‍ സിന്തറ്റിക് ടര്‍ഫ് ചെയ്യുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പനമ്പിള്ളി നഗറില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന സ്പോര്‍ട്സ് കോംപ്ലക്സിന് സ്പോര്‍ട് വകുപ്പ് എല്ലാവിധ സഹായവും നല്‍കും. മട്ടാഞ്ചേരിയിലും ഫോര്‍ട്ട്കൊച്ചിയിലും സ്റ്റേഡിയം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞ തലമുറ തന്ന സൗകര്യങ്ങള്‍ കോട്ടംവരുത്താതെ വരുന്ന തലമുറയ്ക്ക് നല്‍കുകയെന്നതാണ് നമ്മുടെ കടമ. സിന്തറ്റിക്ക് ടര്ഫിന് 5 കോടി അനുവദിച്ച ഫിഫയുടെ നടപടി സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഹൈബി ഈഡന് എംഎല്‍എ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ ബെന്നിബഹനാന്, ഡോമിനിക് പ്രസന്റേഷന്, മേയര്‍ ടോണി ചമ്മണി, ജിസിഡിഎ ചെയര്മാന് എന്‍.വേണുഗോപാല്‍, കേരള ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍, ജിസിഡിഎ എക്സിക്യൂട്ടീവ് അംഗം അക്ബര്‍ ബാദുഷ,കേരള ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി പി.എന്‍. അനന്തനാരായണന്‍, കേരള ഫുട്ബോള്‍ അസോസിയേഷന് സെക്രട്ടറി അനില്‍കുമാര്‍, ഋഷി ശ്രീധര്‍ എന്നിവര്‍ പ്രസംഗിച്ചു.
















