ബെയ്ജിംഗ്: ചൈനയില്‍ ഇന്ധന ടാങ്കറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 38 യാത്രക്കാര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ചൈനയുടെ തെക്കന്‍ പ്രവിശ്യയായ ഹുനാനിലെ ഹൈവേയില്‍ ഇന്നു രാവിലെ എട്ടിനായിരുന്നു അപകടം.
ടാങ്കര്‍ ബസിന്റെ പിന്നിലിടിച്ചു തകര്‍ന്ന് കത്തിയമര്‍ന്നു. അപകടത്തെതുടര്‍ന്ന് വന്‍ സ്ഫോടനമാണ് ഉണ്ടായത്. സ്ഫോടനത്തില്‍ ബസും ടാങ്കറും അടക്കം അഞ്ച് വാഹനങ്ങള്‍ കത്തി നശിച്ചു. പടിഞ്ഞാറന്‍ തീര പ്രദേശമായ ഫുജിയാനും ഗ്യുഷിയോവിനും ഇടക്ക് സര്‍വീസ് നടത്തുന്ന ദീര്‍ഘദൂര ബസാണ് അപകടത്തില്‍പ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: