ക്വാലാലംപൂര്‍: യുക്രൈനില്‍ തകര്‍ന്ന വിമാനത്തില്‍ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്കിന്റെ മുത്തശിയും ഉള്‍പ്പെട്ടിരുന്നതായി സ്ഥിരീകരണം. നജീബിന്റെ പിതാവിന്റെ രണ്ടാനമ്മയായ സിതി അമീറയാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. മലേഷ്യന്‍ പ്രതിരോധ മന്ത്രി ഹിഷാമുദ്ദീന്‍ ഹുസൈനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
റമസാന്‍ ആഘോഷങ്ങള്‍ക്കായി ആംസ്റ്റര്‍ഡാമില്‍ നിന്ന് ക്വാലലംപൂരിലേക്ക് വരുകയായിരുന്നു ഇവര്‍. ഇന്തോനീഷ്യന്‍ സ്വദേശിയായ സിതി അമീറ ഇന്തോനീഷ്യയില്‍ ഇറങ്ങിയ ശേഷം ക്വാലലംപൂരിലേക്ക് പോകാനാണ് പദ്ധതിയിട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: