ചണ്ഡീഗഡ്: എഞ്ചിന് തകരാറിനെ തുടര്‍ന്ന് ജമ്മുകാശ്മീരിലെ വൈഷ്ണോ ദേവീ ക്ഷേത്രത്തിലേക്കുള്ള പുതിയ ട്രെയിന്‍ സര്‍വീസ് തുരങ്കത്തില്‍ കുടുങ്ങി. കട്ര സ്റ്റേഷന് സമീപമുള്ള തുരങ്കത്തിലാണ് ദല്‍ഹിയില്‍ നിന്നുള്ള ശ്രീ ശക്തി എക്സ്പ്രസ് കുടുങ്ങിയത്. കട്ര സ്റ്റേഷന് അഞ്ചു കിലോമീറ്റര്‍ അകലെവച്ച് ട്രെയിന്‍ നിന്നുപോകുകയായിരുന്നു. പിന്നീട് ഉധംപൂരില്‍ നിന്ന് മറ്റൊരു എഞ്ചിന് എത്തിച്ചാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്.
ചൊവ്വാഴ്ച വൈകിട്ട് 5.30ന് പുറപ്പെടേണ്ട ട്രെയിന്‍ 35 മിനിട്ട് വൈകിയാണ് ദല്‍ഹിയില്‍ നിന്ന് പുറപ്പെട്ടത്. ഇന്നു രാവിലെ 5.10നാണ് കട്ര സ്റ്റേഷനില്‍ ട്രെയിന്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍ തകരാറിനെ തുടര്‍ന്ന് ട്രെയിന്‍ ഏഴു മണിക്കാണ് എത്തിയത്. നിശ്ചയിച്ച സമയത്തില്‍ നിന്നും 35 മിനിട്ട് വൈകിയോടിയ ട്രെയിന്‍ പിന്നീട് ഒരു മണിക്കൂര്‍ കൂടി വൈകുകയായിരുന്നു.
1132 കോടി രൂപ ചെലവഴിച്ചാണ് ഉധംപൂര്‍-കട്ര റെയില്‍പാത നിര്‍മ്മിച്ചത്. ദൂരം 25 കിലോമീറ്റര്‍. എട്ട് തുരങ്കങ്ങളും ചെറുതും വലുതുമായ 29 പാലങ്ങളും പാതയിലുണ്ട്. ഈ മാസം നാലിനായിരുന്നു ശ്രീ ശക്തി എക്സ്പ്രസിന്റെ ഉദ്ഘാടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: