ലോകകപ്പ് മാമാങ്കത്തിന്റെ കലാശപോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് അര്‍ജന്റീനയെ പരാജയപ്പെടുത്തി ലോകകീരീടത്തില്‍ മുത്തമിട്ട ജര്‍മനിക്ക് അവരുടെ നാട്ടില്‍ ഊഷ്മള വരവേല്‍പ്പ്.
കിരീടവുമായി വിമാനത്താവളത്തില്‍ എത്തിയ ടീം നായകന്‍ ഫിലിപ്പ് ലാമിന്റെ നേതൃത്വത്തിലാണ് അണി നിരന്നത്. ടീമിലെ താരങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിന് മുപ്പത് മീറ്റര്‍ വലിപ്പമുള്ള റാംപാണ് ബെര്‍ലിനില്‍ ഒരുക്കിയിരിക്കുന്നതെന്ന് അറിയുന്നു. പരിപാടിയില്‍ ഒരു ദശലക്ഷം പേരെങ്കിലും പങ്കെടുക്കുമെന്നാണ് സൂചന. കിഴക്ക്, പടിഞ്ഞാറന്‍ ജര്‍മനികള്‍ പങ്കെടുക്കുന്ന ഈ നിമിഷങ്ങള്‍ വളരെയേറെ പ്രത്യേകതകളുള്ളതാണ്.
ലോകകപ്പ് വിജയത്തില്‍ കിരീട നേട്ടതോടെ ജറ്റലിക്കൊപ്പം എത്തിയിരിക്കുകയാണ് ജര്‍മനി. 1954, 1974, 1990, 2014 വര്‍ഷങ്ങളിലാണ് ജര്‍മനിയുടെ കിരീട നേട്ടം. ഐക്യ ജര്‍മനി നേടുന്ന ആദ്യത്തെ കിരീടം കൂടിയാണിത്. അതിനാല്‍ തന്നെ നാട്ടുകാരില്‍ ദേശസ്‌നേഹം വാനോളം ഉയരുന്ന നിമിഷമായിരുന്നു ജര്‍മന്‍ താരങ്ങളുടെ കിരീട നേട്ടതോടെയുള്ള തിരിച്ചു വരവ്.
ഫൈനലില്‍ ഗോള്‍ നേട്ടതോടെ ജര്‍മനിയെ വിജയ തീരത്തെത്തിച്ച 22കാരന്‍ മരിയോ ഗോഡ്‌സയെ കാണാനായിരുന്നു ആരാധകരില്‍ അധികം പേരും തിടുക്കം കാട്ടിയത്.
ജര്‍മനി ലോകകപ്പ് നേടുന്നത് 24 വര്‍ഷത്തിന് ശേഷമാണ്. ദക്ഷിണമേരിക്കന്‍ മണ്ണിലെ അവരുടെ ആദ്യത്തെ കിരീട നേട്ടം കൂടിയാണിത്.
















