ദമാം: ഇസ്രയല്‍ ആക്രമണത്തെ തുടര്‍ന്ന വന്‍ നാശങ്ങള് സംഭവിച്ച ഗാസയിലേക്ക് ഖത്തറിന്റെ അടിയന്തര സഹായം. 20 മില്യണ്‍ റിയാലിന്റെ അടിയന്തര സഹായമാണ് ഗാസക്കായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പ്രഖ്യാപിച്ചത്.
ആക്രമണത്തെ തുടര്‍ന്ന് പരിക്കേറ്റവര്‍ക്കുള്ള അടിയന്തര വൈദ്യ സഹായത്തിനും നാശം സംഭവിച്ച വീടുകള്‍ പുനസ്ഥാപിക്കുന്നതിനുമാണ് ഖത്തറിന്റെ സഹായം.
കഴിഞ്ഞ ദിവസം ഗാസയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയിയിബുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: