ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ശക്തമായ നടപടികളെത്തുടര്‍ന്ന് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം കുറഞ്ഞു. മൊത്ത വില കഴിഞ്ഞ നാലു മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ തുകയില്‍ എത്തി.
കയറ്റുമതിക്ക് കടുത്ത നിയന്ത്രണം കൊണ്ടുവരികയും പൂഴ്ത്തിവയ്പ്പുകാര്‍ക്കെതിരെ ശക്തമായ നടപടിക്ക് ഉത്തരവിടുകയും ചെയ്തതോടെയാണ് ഭക്ഷ്യവസ്തു വിലക്കയറ്റം കുറഞ്ഞത്.
കഴിഞ്ഞ വര്‍ഷം മൊത്ത വില 5.43 ശതമാനം വരെ കൂടിയിരുന്നു.മെയില്‍ ഇത് 6.01 ശതമാനം വരെയെത്തിയിരുന്നു.
എന്നാല്‍ വരള്‍ച്ച വരുമെന്ന ആശങ്കയുമുണ്ട്.ഇത് വിപണിയില്‍ മോശമായ സ്ഥിതി സൃഷ്ടിക്കാം.മാത്രമല്ല ഇറാഖിലെ സംഘര്‍ഷവും പ്രശ്നമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: