ന്യൂദല്‍ഹി: ജമ്മുകാശ്മീരിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടകര്‍ക്ക് ഏറെ അനുഗ്രഹമാകുന്ന ന്യൂദല്‍ഹി-കത്ര പ്രതിദിന ട്രെയിന്‍ സര്‍വ്വീസിന് ഇന്ന് തുടക്കമാവും.
എസി സൂപ്പര്‍ഫാസ്റ്റ് ശ്രീശക്തി എക്സ്പ്രസ് ദിവസവും വൈകിട്ട് 5.30ന് ന്യൂദല്‍ഹിയില്‍ നിന്നും പുറപ്പെട്ട് പിറ്റേദിവസം രാവിലെ 5.10ന് ശ്രീ മാത വൈഷ്ണോദേവി കത്ര സ്റ്റേഷനില്‍ എത്തിച്ചേരും. എല്ലാ ദിവസവും 10.55ന് കത്രയില്‍ നിന്നും തിരിച്ച് പോകുന്ന ട്രെയിന്‍ പിറ്റേ ദിവസം രാവിലെ 10.45ന് ന്യൂദല്‍ഹിയില്‍ എത്തും. അമ്പാല, ലുധിയാന, ജലന്ധര്‍, പത്താന്‍കോട്, ജമ്മു താവി, ഉധംപൂര്‍ എന്നീ സ്റ്റേഷനുകളില്‍ നിര്‍ത്തും. ജൂലൈ നാലിന് ഉധംപൂര്‍ കത്ര ലൈനിലെ ആദ്യ സര്‍വ്വീസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്തിരുന്നു. ആ ചടങ്ങില്‍ വച്ച് പ്രധാനമന്ത്രിയാണ് ഈ ട്രെയിനിന് ശ്രീശക്തി എക്സ്പ്രസ് എന്ന് നാമകരണം ചെയ്തത്. 25 കിലോമീറ്റര്‍ നീളമുള്ള ഈ പാത 1,132.75 കോടി രൂപ ചെലവിട്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഓരാ വര്‍ഷവും ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് വൈഷ്ണോ ദേവി ക്ഷേത്രത്തില്‍ എത്തിച്ചേരുന്നത്. ഈ പാത രാജ്യത്തെ മറ്റ് റെയില്‍ പാതകളുമായി ബന്ധിപ്പിക്കുവാനും സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: