ബാഗ്ദാദ്: ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദില്‍ നടന്ന വെടിവയ്പ്പില്‍ 26 സ്ത്രീകള്‍ കൊല്ലപ്പെട്ടു. അജ്ഞാതരായ സായുധ സംഘത്തിന്റെ ആക്രമണത്തിലാണ് ദാരുണ സംഭവം.
ലൈംഗിക തൊഴിലാളികളുടെ കേന്ദ്രമാണ് ആക്രമിക്കപ്പെട്ട കെട്ടിടങ്ങളെന്ന് അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തില്‍ മൂന്ന് പുരുഷന്മാര് കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാക്കി പോലീസും സര്‍ക്കാര്‍ വൃത്തങ്ങളും സ്ഥിരീകരിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു.
എല്ലാ ലൈംഗിക തൊഴിലാളികളുടെയും വിധി ഇതായിരിക്കുമെന്ന് കെട്ടിടങ്ങളുടെ വാതിലിനു മുകളില്‍ അക്രമികള്‍ എഴുതിവെച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: