ഈരാറ്റുപേട്ട: രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ എത്തുന്ന ജനങ്ങളെ ഇല്ലാത്ത നിയമം പറഞ്ഞ് ബുദ്ധിമുട്ടിക്കുന്നതായി പരാതി. നിലവിലില്ലാത്ത നിയമത്തിന്റെ പേരില്‍ കൂടുതല്‍ ഫീസും, സ്റ്റാമ്പ് ഡ്യൂട്ടിയും കക്ഷികളില്‍ നിന്ന് ഈടാക്കാന്‍ സബ് രജിസ്ട്രാര്‍മാര്‍ ശ്രമിക്കുന്നതായി കാണിച്ച് പൂഞ്ഞാര്‍ തോട്ടത്തില്‍ ഗോപകുമാറാണ് രജിസ്‌ട്രേഷന്‍ ഡിഐജിക്ക് പരാതി നല്‍കിയിരിക്കുന്നത്.
പൂഞ്ഞാര്‍, ഈരാറ്റുപേട്ട, പാലാ സബ്‌രജിസ്ട്രാര്‍ ഓഫീസുകളില്‍ ഒരേ കേസിന് വെവ്വേറെ നിയമങ്ങളും ഫീസും ആണ് നടപ്പാക്കുന്നത്. ഇതു സംബന്ധിച്ച് ജില്ലാ രജിസ്ട്രാറോഡ് സംശയം ചോദിച്ചാല്‍ അറിയില്ലെന്ന് പറയുന്നതായും പരാതിയില്‍ പറയുന്നു.
















