ദുബായ്: ഇറാനില്‍ പത്രപ്രവര്‍ത്തകയും ബ്ലോഗറുമായ മര്സിയ റസൗലിക്ക് രണ്ട് വര്‍ഷം തടവും 50 അടിയും ശിക്ഷ.സര്‍ക്കാര്‍ വിരുദ്ധ സന്ദേശം പ്രചരിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് ശിക്ഷ. 2012 ജനുവരിയില്‍ ഉണ്ടായ സംഭവത്തിന്റെ പേരിലാണ് കേസ്.ഇതിനെ തുടര്‍ന്ന് അറസ്റ്റിലായ മര്സിയ ജാമ്യത്തിലായിരുന്നു.വിദേശികളുമായി മര്സിയക്ക് ബന്ധമുണ്ടെന്ന് ഇറാന് ഔദോഗിക വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഷര്‍ഗ്,എതെമാത് തുടങ്ങിയ നവോത്ഥാന പത്രങ്ങളിലായിരുന്നു മര്‍സിയെ ജോലിചെയ്തിരുന്നത്. കല,സാഹിത്യം.സംഗീതം തുടങ്ങിയ വിഷയങ്ങളായിരുന്നു ഇവര്‍ കൈകാര്യം ചെയ്തിരുന്നത്.പിന്നീട് ഇവര്‍ സംഘടന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. ഇതാണ് കാരണമെന്ന് അവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: