ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ ബദ്വാന്‍ ജില്ലയില്‍ രണ്ട് പെണ്‍കുട്ടികളെ കൂട്ടബലാത്സത്തിനിരയാക്കി മരത്തില്‍ കെട്ടുതൂക്കിയ സംഭവത്തില്‍ ബന്ധുക്കളെ നുണ പരിശോധനയ്ക്ക് വിധേയരാക്കി. സിബിഐയാണ് ഇവരെ പരിശോധനയ്ക്ക് വിധേയരാക്കിയത്.
ഇരകളുടെ അച്ഛന്മാരെ കൂടാതെ കുടുബാംഗത്തേയും സാക്ഷിയേയും കേന്ദ്ര ഫോറന്‍സിക്ക് സയന്‍സ് ലബോറട്ടറിയില്‍ പരിശോധനയ്ക്ക് വിധേയരാക്കി.
പരിശോധനയുടെ രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ മൂന്ന് ദിവസം സാവകാശമുണ്ട്. എന്നാല്‍ പരിശോധന പൂര്‍ണമായതിനാല്‍ ഇരകളുടെ ബന്ധുകള്‍ക്ക് തിരികെ പോകാന്‍ അനുവാദം ലഭിച്ചിട്ടുണ്ട്. അതിനിടെ ബന്ധുക്കള്‍ പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതെന്തിനാണെന്ന ചോദ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ സംശയത്തില്‍ യാതൊരു വിധത്തിലുള്ള കഴമ്പില്ലെന്നും സിബിഐ വൃത്തങ്ങള്‍ പറഞ്ഞു.
നേരത്തെ സിബിഐ പ്രതികള്‍ക്ക് പകരമായി ഇരകളെയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ സഹോദരന് കുറ്റപ്പെടുത്തിയിരുന്നു. കേസിന്റെ നടപടി ക്രമങ്ങള്‍ക്ക് മുമ്പായി ബന്ധുക്കള്‍ പറഞ്ഞ ചില കാര്യങ്ങളില്‍ കൂടി വ്യക്തത ലഭിക്കാനുണ്ടെന്ന് സിബിഐ പറഞ്ഞു.
മെയ് 27നാണ് 14, 15 വയസുള്ള രണ്ട് പെണ്‍കുട്ടികളെ കാണാതായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവരെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. വൈദ്യപരിശോധനയില്‍ മരണത്തിന് മുമ്പായി ഇവര്‍ കൂട്ടമാനഭംഗത്തിനിരയായതായും വെളിപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: