ന്യൂദല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ നിന്നും രാജ്യസഭ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവ്ദേക്കര്‍, നിര്‍മ്മല സീതാരാമന്, ജെഡിയു നേതാവ് ശരദ് യാദവ്, എന്‍സിപി നേതാവ് പ്രഫൂല്‍ പട്ടേല്‍ എന്നിവര്‍ രാജ്യസഭ അംഗങ്ങളായി ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു.
വാണിജ്യ മന്ത്രി നിര്‍മ്മല സീതാരാമന് ആന്ധ്രാ പ്രദേശില്‍ നിന്നും വാര്‍ത്താ വിതരണമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ മധ്യപ്രദേശില്‍ നിന്നുമാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ബിഹാറില്‍ നിന്നുള്ള ജെഡിയുവിന്റെ ഗുലാം റസൂല്‍ ബെല്ബായ, പവന് കുമാര്‍ വര്‍മ്മ, കര്‍ണ്ണാടകയില്‍ നിന്നും കോണ്‍ഗ്രസിന്റെ എം.വി.രാജീവ് ഗൗഡ, ബി.കെ.ഹരിപ്രസാദ്, ഒഡീഷയില്‍ നിന്നു ബിജെഡിയിലെ അനുബാബ് മെഹന്തി, ഭൂബിന്തര് സിംഗ്, ഉത്തര്‍പ്രദേശില്‍ നിന്നും സമാജ് വാദി പാര്‍ട്ടിയിലെ വിശ്വംഭര്‍ പ്രസാദ് നിഷാദ് എന്നിവരും ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: