ന്യൂദല്‍ഹി: സെപ്തംബറില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനു മുന്നോടിയായി ബ്രിട്ടീഷ് മന്ത്രിമാര്‍ ഇന്ത്യയിലേക്ക്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചക്ക് ബ്രിട്ടീഷ് മന്ത്രിമാരായ വില്യം ഹേഗ്, ജോര്‍ജ്ജ് ഒസ്ബോണ്‍ എന്നിവര്‍ ഇന്നെത്തും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനിടെ ഇവര്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായും കൂടിക്കാണും. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും ആഗോള വിഷയങ്ങളില്‍ പരിഹാരം കണ്ടെത്തുന്നതു സംബന്ധിച്ചും ഉന്നതതല ചര്‍ച്ച നടത്തും. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയേയും ജോര്‍ജ്ജ് ഒസ്ബോണ്‍ കാണുന്നുണ്ട്. മുംബൈ സന്ദര്‍ശിക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ട്. കാമുറൂണിന്റെ സന്ദര്‍ശനത്തിനു മുമ്പേ ഉപപ്രധാനനമന്ത്രി നിക് ക്ലെഗിന്റെ സന്ദര്‍ശനവും ഉടന്‍ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: