പിറവം: കൂത്താട്ടുകുളത്ത് മുന്‍ ഏരിയാകമ്മറ്റിയംഗം അടിപാറ വിജയന്റെ നേതൃത്വത്തില്‍ മുന്നുറോളം സിപിഎം പ്രവര്‍ത്തകരും അനുഭാവികളും ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതിന് പിന്നാലെ മുളന്തുരുത്തിയില്‍ സിപിഎം മുന്‍ പാര്‍ട്ടി മെമ്പറും ഗ്രാമപഞ്ചായത്തംഗവുമായിരുന്ന വി.ടി. മോഹനന്റെ (ജനാര്ദ്ദനന്) നേതൃത്വത്തില്‍ നൂറോളം സിപിഎം അനുഭാവികള്‍ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചു.
നാളെ 4മണിക്ക് പുളിക്കമാലിയില്‍ നടക്കുന്ന കണ്വെന്ഷന് ബിജെപി ജില്ല ജനറല്‍ സെക്രട്ടറി എം.എന്‍. മധു ഉദ്ഘാടനം ചെയ്യും. ബിജെപി പിറവം നിയോജകമണ്ഡളം പ്രസിഡന്റ് വി.എസ്. സത്യന് അദ്ധ്യക്ഷത വഹിക്കും. യുവമോര്‍ച്ച സംസ്ഥാനസമിതിയംഗം പി.എച്ച് ശൈലേഷ്കുമാര്‍, പി.വി. ദുര്‍ഗ്ഗപ്രസാദ് തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: