കാബൂള്‍ : അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളിലെ തുറമുഖം ലക്ഷ്യമാക്കി താലിബാന് ഭീകരര്‍ നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ നിരവധി ടാങ്കര്‍ ലോറികള്‍ കത്തിനശിച്ചു. എന്നാല്‍ ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. നാറ്റോ സേനയ്ക്ക് ഇന്ധനവുമായി പോയ ടാങ്കറുകളാണ് തകര്‍ക്കപ്പെട്ടത്.
തുറമുഖത്തെ പാര്‍ക്കിങ് സ്ഥലത്താണ് വെള്ളിയാഴ്ച രാത്രി 11 ന് മൂന്ന് റോക്കറ്റുകള്‍ പതിച്ചത്. ശനിയാഴ്ച പുലര്‍ച്ചെവരെ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേനയ്ക്ക് തീ കെടുത്താനായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന് ഏറ്റെടുത്തിട്ടുണ്ട്. നാനൂറോളം എണ്ണ ടാങ്കറുകള്‍ തകര്‍ത്തുവെന്ന് അഫ്ഗാന് സുരക്ഷാ വക്താവ് വ്യക്തമാക്കി.
വിദേശസേനകള്‍ക്ക് ഇന്ധനമെത്തിക്കുന്ന ടാങ്കറുകളാണ് തകര്‍ത്തതെന്ന് താലിബാന് വക്താവ് സബിയുള്ള മുജാഹിദ് പറഞ്ഞു. ടാങ്കറുകള്‍ക്ക് തീപിടിക്കാനുള്ള കാരണം അന്വേഷിച്ചുവരികയാണെന്ന് പോലീസ് വക്താവ് ഹഷ്മത് സ്റ്റാനിക്സി പറഞ്ഞു. അഫ്ഗാനില്‍ നാറ്റോ ടാങ്കറുകള്‍ക്കു നേരെ ആക്രമണം പതിവാണ്. ബുധനാഴ്ച എയര്‍ഫോസ് ബസിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ എട്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: