കോട്ടയം: ജില്ലയില്‍ പനി നിയന്ത്രണവിധേയമെന്ന് ജില്ലാ കളക്ടര്‍ അജിത് കുമാര്‍ അറിയിച്ചു. കളക്ടറുടെ ചേംബറില്‍ നടന്ന പനി അവലോകനയോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
എല്ലാ പ്രമുഖ ആശുപത്രികളിലും പനി വാര്‍ഡ്, പനി ക്ലിനിക്ക് എന്നിവ ആരംഭിച്ചു. ആവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുകയും ജീവനക്കാരുടെ ഒഴിവുകള്‍ നികത്തുകയും ചെയ്തിട്ടുണ്ട്. സ്കൂളുകള്‍, ഓഫീസുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഡ്രൈഡേ ആചരണം ശക്തമാക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ഏത് അടിന്തര സാഹചര്യവും നേരിടാന്‍ ആശുപത്രികള്‍ പൂര്‍ണ്ണസജ്ജമാണെന്ന് സൂപ്രണ്ടുമാര്‍ അറിയിച്ചു.
യോഗത്തില്‍ എഡിഎം ടി.വി. സുഭാഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.എം. ഐഷാബായി, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. റ്റിജി തോമസ്, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. സവിത, എന്‍ആര്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വി.എന്‍. വിദ്യാധരന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: